പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പമ്പയാറ്റിൽ യുവാവിനെ കാണാതയ വിവരം അറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങൾ
പത്തനംതിട്ട: പമ്പയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. എലിവാലിക്കര സ്വദേശി സുജിത്ത് (35) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
സുജിത്ത് ഉൾപ്പെടെ നാല് പേരാണ് പമ്പയാറ്റിൽ കുളിക്കാനിറങ്ങിയത്. ആഴമേറിയ ഭാഗത്ത് സുജിത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. ആദ്യം നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.










0 comments