വാണിയംകുളത്ത് നിന്നും കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

ബാബു ഭാസ്കർ, രമാദേവി, വിഷ്ണു
വാണിയംകുളം: വാണിയംകുളത്ത് നിന്നും കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ഏഴ് ദിവസം മുൻപ് കാണാതായ വാണിയംകുളം കൃഷ്ണകൃപയിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെ കർണാടകയിൽ നിന്നുമാണ് കണ്ടെത്തിയത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. അതേസമയം ഇവർ നാടുവിടാനുള്ള കാരണം അവ്യക്തമായി തുടരുകയാണ്. സാമ്പത്തിക ബാധ്യതയെ തുടർന്നാണെന്നാണ് പൊലീസ് നിഗമനം.
ശർക്കര വ്യാപാരിയായ ബാബു ഭാസ്കറിനും മകനും മൈസൂരുവിൽ ബന്ധങ്ങളുണ്ട്. തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കർണാടക കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്നാണ് കുടുംബത്തെ കർണാടകയിൽ നിന്നും കണ്ടെത്തിയത്.
ഇവർ സഞ്ചരിച്ച വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പാലും പത്രവും ഉൾപ്പെടെ വിതരണം നിർത്തിയും ഫോണുകൾ സ്വിച്ച് ഓഫ് ആക്കിയും തുടങ്ങി കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് കുടുംബം നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ തെരച്ചിലിനിയി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു.











0 comments