ad
Deshabhimani

പൊലീസ് നായ വീടിന് സമീപത്തെ കുളത്തിനരികിൽ ; ചിറ്റൂരിൽ കാണാതായ കുട്ടിക്കായി തെരച്ചിൽ തുടരുന്നു

child missing
വെബ് ഡെസ്ക്

Published on Dec 27, 2025, 07:11 PM | 1 min read

പാലക്കാട് : ചിറ്റൂരിൽ കാണാതായ കുട്ടിക്കായുള്ള തെരച്ചിൽ തുടരവെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സഹോദരനോട് പിണങ്ങി കുട്ടി ഇറങ്ങിപ്പോയെന്നാണ് ലഭ്യമാകുന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.


തിരച്ചിലിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡിലെ പൊലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന് അരികിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുളത്തിലും സമീപപ്രദേശങ്ങളിലും പൊലീസ് ഇപ്പോൾ വ്യാപകമായ പരിശോധന നടത്തിവരികയാണ്.


പൊലീസ് രാത്രിയും തെരച്ചിൽ തുടരുമെന്നാണ് വിവരം. ഫയർഫോഴ്സ് തെരച്ചിൽ അവസാനിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home