ad
Deshabhimani

print edition കാണാതായ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി

bsf

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 23, 2026, 12:38 AM | 1 min read

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ സുരക്ഷാ ചുമതലയിലിരിക്കെ കാണാതായ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി. ചൊവ്വ രാത്രിയോടെയാണ് അസം സ്വദേശിയും കോണ്‍സ്റ്റബിളുമായ കെ എസ് ബര്‍മന്‍, മധ്യപ്രദേശ് സ്വദേശിയും ഹെ‍ഡ് കോണ്‍സ്റ്റബിളുമായ മുകേഷ് സിങ് എന്നിവര്‍ മലപ്പുറത്തെ താമസസ്ഥലത്തെത്തിയത്. വിവരമറിഞ്ഞെത്തിയ മലപ്പുറം പൊലീസ് ഇവരെ ബിഎസ്എഫ് അസി. കമാന്‍ഡന്റിന് കൈമാറി.


കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസ് നടപടികള്‍ അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് സ്ട്രോങ് റൂമായിരുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിനുമുന്നില്‍ കാവല്‍നിന്ന ഉദ്യോഗസ്ഥരെ തിങ്കള്‍ രാത്രി 11.45നും ചൊവ്വ പുലര്‍ച്ചെ 12.15നുമിടയിലാണ് കാണാതായത്. ഇവര്‍ എങ്ങോട്ടാണ് പോയെന്നതിനെക്കുറിച്ച് വിവരമില്ല. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് ബിഎസ്എഫിന്റെ ആഭ്യന്തര നടപടി നേരിടേണ്ടിവരും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home