ad
Deshabhimani

കൊല്ലത്ത്‌ നിന്ന്‌ കാണാതായ പതിനാലുകാരനെ ആലപ്പുഴയിൽ കണ്ടെത്തി

child missing ezhukone.png
വെബ് ഡെസ്ക്

Published on Jun 28, 2025, 08:46 PM | 1 min read

ആലപ്പുഴ: കൊല്ലം കൊട്ടാരക്കര എഴുകോണിൽ നിന്ന്‌ കാണാതായ വിദ്യാർഥിയെ ആലപ്പുഴയിൽ നിന്ന്‌ കണ്ടെത്തി. ബസിൽ നിന്നാണ്‌ പതിനാലുകാരനായ വിഷ്ണുവിനെ കണ്ടെത്തിയത്‌. ലെവൽ ക്രോസിൽ നിർത്തിയിട്ടിരുന്ന ബസിൽ വിഷ്ണു ഇരിക്കുന്നത്‌ കണ്ടപ്പോൾ ഫോട്ടോ കണ്ട്‌ മനസിലായ യാത്രക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.


കരീപ്ര ഇടയ്ക്കിടം വിഷ്ണു ഭവൻ (പൂമല കിഴക്കതിൽ) ബിജുവിന്റെയും ഷീജയുടെയും മകൻ വിഷ്ണു(14) വിനെയാണ് ശനി രാവിലെ മുതൽ കാണാതായത്. ട്യൂഷന് പോയതായിരുന്നു. കടയ്‌ക്കോട് എസ്എൻജഎസ് എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് വിഷ്ണു.


കടയ്‌ക്കോടുള്ള ട്യൂട്ടോറിയിലാണ് വിഷ്ണു ട്യൂഷന് പോയത്. 11.30 ആയിട്ടും ട്യൂട്ടോറിയിൽ എത്താത്തതിനെ തുടർന്നാണ് കാണാതായ വിവരം അറിയുന്നത്. ഇടയ്ക്കിടം ഗുരുനാഥൻമുകൾ ക്ഷേത്രത്തിന് സമീപമുള്ള സിസി ടിവിയിൽ വിഷ്ണു നടന്നു പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു.
Updating...



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home