തൃശൂരിൽ മിന്നൽച്ചുഴലി; സ്കൂൾ മുറ്റത്തെ തേക്കുമരങ്ങൾ കടപുഴകി വീണു; വഴിമാറിയത് വൻ ദുരന്തം

മരങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് വീണ നിലയിൽ
തൃശൂർ: തൃശൂർ പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ മുറ്റത്ത് അഞ്ച് തേക്കുമരം കടപുഴകി വീണു. വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. സ്കൂൾ മുറ്റത്തുണ്ടായിരുന്ന നാല് വാഹനങ്ങൾ തകർന്നു.
ചൊവ്വ രാവിലെ എട്ടേ മുക്കാലോടെയാണ് സംഭവം. ഒൻപത് മണിക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കുട്ടികൾ സ്കൂളിലേക്ക് വരുന്നതേയുണ്ടായിരുന്നുള്ളൂ. മിന്നൽച്ചുഴലി അടിക്കുകയും സ്കൂൾ പരിസരത്ത് നിന്ന കൂറ്റൻ തേക്ക് കടപുഴകി വീഴുകയുമായിരുന്നു. നാല് വാഹനങ്ങൾക്ക് മുകളിലേക്കാണ് മരങ്ങൾ വീണത്. വാഹനങ്ങൾക്ക് വലിയ കേടുപാടുകളുണ്ട്. സ്കൂളിന്റെ ഷീറ്റുകളും തകർന്നു.










0 comments