പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 52 വർഷം കഠിന തടവ്

കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 52 വർഷം കഠിന തടവ്. പ്രതി മുന്നാട് വട്ടം തട്ടയിലെ സുരേഷ് (34) നെയാണ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. 2,21,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 2 വർഷവും 9 മാസവും ഒരാഴ്ചയും അധിക തടവിനും വിധിച്ചിട്ടുണ്ട്. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത അവസരത്തിലാണ് പ്രതി മുന്നാട് ഗ്രാമത്തിൽ താമസിക്കുന്ന 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്.
ഉത്സവത്തിന് കൂട്ടിക്കൊണ്ടു പോകാമെന്ന് പറഞ്ഞു കുട്ടിയുടെ വീടിനടുത്തുള്ള റോഡിൽ വെച്ച് വീട്ടുകാർ അറിയാതെ പ്രതിയുടെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ഉത്സവം കഴിഞ്ഞ് തിരിച്ചുവരവേ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.










0 comments