ad
Deshabhimani

ശിൽപപാളിയിലെ സ്വർണമോഷണം; 'കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിന്റെ നിലപാട്': മന്ത്രി വി എൻ വാസവൻ

v n vasavan
വെബ് ഡെസ്ക്

Published on Oct 12, 2025, 12:29 PM | 1 min read

തിരുവനന്തപുരം: ശബരിമല ശിൽപപാളിയിലെ സ്വർണമോഷണത്തിൽ കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി വി എൻ വാസവൻ. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും കള്ളന്മാരെ ജയിലിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.


എസ്ഐടി അന്വേഷണത്തിന് ശേഷം ആരാണ് പ്രതി എന്ന് കണ്ടെത്തട്ടെ. ആര് പ്രതിയായാലും അവർക്കെതിരെ നടപടി ഉറപ്പാണ്. ഈ കേസിൽ ഒന്നും ഒളിക്കാനില്ല. ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. അതിനുള്ള തെളിവുകളും കിട്ടി വരികയാണ്. ബാക്കി അന്വേഷണത്തിൽ തെളിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.


പ്രത്യേക അന്വേഷണ സംഘം ഇന്ന് ചെന്നൈയിലെത്തി പരിശോധന നടത്തി. ഉണ്ണികൃഷ്ണൻ പോറ്റി പാളികളിലെ സ്വർണം നീക്കാൻ കൊണ്ടുപോയ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു പരിശോധന. പോറ്റി എത്തിച്ച പാളികളിൽനിന്ന് സ്വർണം നീക്കിയെന്നാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഇതിനെ തുടർന്നാണ് അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home