print edition കേന്ദ്രീയ വിദ്യാലയങ്ങളിൽ പുസ്തകമില്ല; കേന്ദ്രസർക്കാരിന്റെ കടുത്ത വീഴ്‌ച: വി ശിവൻകുട്ടി

വി ശിവൻകുട്ടി (File)
തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള എൻസിഇആർടിയുടെ പുതുക്കിയ പാഠപുസ്തകങ്ങൾ ഇതുവരെ ലഭ്യമാക്കിയില്ലെന്ന വാർത്ത കേന്ദ്ര സർക്കാരിന്റെ കടുത്ത വീഴ്‌ചയെന്ന് മന്ത്രി വി ശിവൻകുട്ടി. എട്ടാം ക്ലാസിലെ സോഷ്യൽ സ്റ്റഡീസ്, ഒൻപത്, പ്ലസ് വൺ ക്ലാസ്സുകളിലെ പുസ്‌തകങ്ങളാണ് നൽകാത്തത്.
സ്‌കൂൾ അടയ്ക്കും മുമ്പ് തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ നൽകിയ കേരള സർക്കാരിനെ പരിഹസിക്കുന്നവർക്കുള്ള തിരിച്ചടിയാണിതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്ന നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിൽ പുസ്‌തകങ്ങൾ എത്തിക്കാൻ കഴിയാത്തവരാണ് കേരളത്തിന്റെ "വികസനം പോരാ' എന്നാക്ഷേപിക്കുന്നത്. പാഠപുസ്തകങ്ങൾ സൗജന്യമായി ലഭിക്കുകയെന്ന കുട്ടികളുടെ അവകാശമാണിവിടെ നിഷേധിക്കപ്പെടുന്നത്. കേന്ദ്രത്തിന്റെ ഈ മെല്ലെപ്പോക്ക് കുട്ടികളുടെ പഠനത്തെ ബാധിക്കും. വിദ്യാർഥികൾക്ക് പാഠപുസ്‌തകങ്ങൾ എത്രയും വേഗം കേന്ദ്രസർക്കാർ ലഭ്യമാക്കണം. റോഡ്ഷോ കഴിയുമ്പോൾ പ്രധാനമന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പാഠപുസ്‌തകം എത്രയും പെട്ടെന്ന് എത്തിക്കാൻ പറയണമെന്നും മന്ത്രി പറഞ്ഞു.










0 comments