ad
Deshabhimani

നിയമപരമായി തടസമില്ല; 'അളിയൻ' നിയമനത്തിൽ ന്യായീകരണവുമായി മന്ത്രി സണ്ണി ജോസഫ്

Sunny Joseph Personal Staff.jpg
വെബ് ഡെസ്ക്

Published on Jun 05, 2026, 05:00 PM | 1 min read

കണ്ണൂർ: അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായി സഹോദരീ ഭർത്താവിനെ നിയമിച്ചത്തിൽ ന്യായീകരണവുമായി മന്ത്രി സണ്ണി ജോസഫ്. മാതൃകാ പൊതുപ്രവർത്തകനാണ് ബെന്നി തോമസെന്നും പി എസ് ആക്കിയതിൽ നിയമപരമായി തടസമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.


'ബ്രദർ ഇൻ ലോ എന്നതല്ല മാനദണ്ഡം. അദ്ദേഹം നല്ല പൊതുപ്രവർത്തകനാണ്. തെരഞ്ഞെടുപ്പിൽ തന്റെ ചീഫ് ഏജന്റ് ആയിരുന്നു. തന്റെ സഹോദരൻ എന്നത് നിയമപരമായ തടസ്സമില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു'- എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി പറഞ്ഞത്.


ഉളിക്കൽ സ്വദേശി ബെന്നി തോമസിനെ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയാക്കിയുള്ള ഉത്തരവ്‌ തിങ്കളാഴ്‌ച വൈകിട്ട്‌ പുറത്തിറങ്ങിയത്‌. 13 പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളിൽ രണ്ട്‌ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിമാരാണുള്ളത്‌. കെപിസിസി പ്രസിഡന്റ്‌ കൂടിയായ മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ അളിയനെ കുടിയിയിരുത്തിയത്‌ വിവാദമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home