ad
Deshabhimani

പ്രധാനമന്ത്രിയുടെയും തെലങ്കാനയുടെ പരസ്യം നിങ്ങൾക്ക് പ്രശ്നമല്ല; പക്ഷേ കേരളത്തിലെ വികസനം പുറത്തറിയരുത് അല്ലേ ? മാധ്യമങ്ങളോട് മന്ത്രി പി രാജീവ്

P Rajeev

മന്ത്രി പി രാജീവ് , ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 10, 2026, 05:40 PM | 1 min read

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്‍റെയും കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയുടേയും പരസ്യങ്ങള്‍ നല്‍കുമ്പോഴും കേരള സര്‍ക്കാരിന്‍റെ വികസന പരസ്യങ്ങള്‍ നല്‍കാന്‍ ചില മാധ്യമങ്ങള്‍ക്ക് മടിയാണെന്ന് മന്ത്രി പി രാജീവ്. ഇത്രയും കാലത്തെ മാധ്യമ പ്രവർത്തനത്തിനിടയിൽ പ്രധാനമന്ത്രിയുടെ പരസ്യം കൊടുക്കുമ്പോൾ, അത് തെറ്റാണെന്നും ജനങ്ങളുടെ പണം ദുർവ്യയം ചെയ്യുകയാണെന്നും മനോരമ എപ്പോഴെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് മന്ത്രി പി രാജീവ് ചോദിച്ചു.


തെലങ്കാനയിലെ പരസ്യമല്ലേ പ്രധാന പത്രങ്ങൾ ജാക്കറ്റ് ആയി കൊടുത്തുകൊണ്ടിരിക്കുന്നത്. അപ്പോഴൊന്നും സാധാരണക്കാരുടെ പണം ദുർവ്യയം ചെയ്യുകയാണെന്ന ചോദ്യം എന്തേ നിങ്ങൾ പ്രതിപക്ഷത്തോട് ചോദിക്കാത്തതെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.


കേരളത്തിന്റെ വികസനം ലോകം അറിയുന്നതിൽ എന്താണ് പ്രശ്നമെന്നും മലയാളത്തിൽ അല്ലാതെ മറ്റൊരു ഭാഷയിലും പി ആർ ‍ഡി പരസ്യം നൽകിയില്ലല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വികസനം ജനങ്ങൾ അറിയിക്കാതിരിക്കാൻ നിങ്ങൾ വല്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.


ചില മാധ്യമങ്ങൾ ബോധപൂർവ്വം വാർത്തകൾ മറച്ചുവയക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് പോകുന്നു. കോടതി പറയുന്നത് അറിയാനുള്ള അവകാശം ജനങ്ങളുടെ അവകാശമാണ് എന്നാണ്. എന്നാൽ പറയുന്നത് തെറ്റുണ്ടോ എന്ന് നിങ്ങൾക്ക് ചോദിക്കാം. ഞങ്ങൾ പറഞ്ഞതിൽ വസ്തുതാവിരുദ്ധമായ ഏതെങ്കിലും ഒരു കാര്യം ഈ മെസ്സേജുകളിൽ ഞങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home