ad
Deshabhimani

'ഹൃദയം കരഞ്ഞെങ്കിലും കടമ കൈവിട്ടില്ല! ഇത് പോലുള്ള രാധാഗോപിമാരാണ് പ്രസ്ഥാനത്തിൻ്റെ കരുത്ത്'

P A Muhammad Riyas

രാധാ ഗോപിയും അമ്മയും, മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്ക്

Published on Apr 11, 2026, 05:11 PM | 2 min read

കോഴിക്കോട്: LDF ബേപ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി രാധാ ഗോപിയെ കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. LDFൻ്റെ ബേപ്പൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ സഖാവ് രാധാ ഗോപിയുടെ തൊണ്ണൂറ് വയസ്സുള്ള

അമ്മ കമല എട്ടാം തീയതി അർദ്ധരാത്രിയിൽ അതായത് ഇലക്ഷൻ്റെ തലേന്ന് മരണപ്പെട്ടിരുന്നു.


എന്നാൽ സഖാക്കളാരും തിരഞ്ഞെടുപ്പ് ചുമതലകൾ ഒഴിവാക്കി മരണവീട്ടിലേക്ക് എത്തേണ്ടതില്ലെന്നും, ഏൽപ്പിച്ച ചുമതലകൾ കൃത്യമായി നിർവ്വഹിക്കണമെന്നുള്ള കർശ്ശന നിർദ്ദേശമാണ് മരണവിവരം അറിയിച്ച്‌ കൊണ്ട് പാർട്ടി സഖാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സഖാവ് രാധാ ഗോപി പങ്കുവച്ചതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.


വ്യക്തിപരമായ ഏറ്റവും വലിയ നഷ്ടത്തെ ജീവിതത്തിൽ നേരിടുമ്പോഴും, തന്റെ സംഘടന തന്നിലർപ്പിച്ച വിശ്വാസത്തെ സഖാവ് ഏറ്റവും പ്രധാനമായി തന്നെ കണ്ടു. ഇത് പോലുള്ള ലക്ഷകണക്കിനുള്ള രാധാഗോപിമാരാണ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെയും കരുത്തെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


LDFൻ്റെ ബേപ്പൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ സഖാവ് രാധാ ഗോപിയുടെ തൊണ്ണൂറ് വയസ്സുള്ള

അമ്മ കമല എട്ടാം തീയതി അർദ്ധരാത്രിയിൽ അതായത് ഇലക്ഷൻ്റെ തലേന്ന് മരണപ്പെട്ടിരുന്നു. സഖാക്കളാരും തിരഞ്ഞെടുപ്പ് ചുമതലകൾ ഒഴിവാക്കി മരണവീട്ടിലേക്ക് എത്തേണ്ടതില്ലെന്നും, ഏൽപ്പിച്ച ചുമതലകൾ കൃത്യമായി നിർവ്വഹിക്കണമെന്നുള്ള കർശ്ശന നിർദ്ദേശമാണ് മരണവിവരം അറിയിച്ച്‌ കൊണ്ട് പാർട്ടി സഖാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സഖാവ് രാധാ ഗോപി പങ്കുവച്ചത്.


ഒൻപതാം തീയതി രാവിലെ പത്തുമണിയോടെ അമ്മയുടെ സംസ്‌കാരം പൂർത്തിയായതിനു ശേഷം സഖാവ് വൈകുന്നേരം വരെ ബൂത്തുകളിൽ പോയി തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയുടെ ചുമതല നിർവ്വഹിക്കുകയായിരുന്നു.


വ്യക്തിപരമായ ഏറ്റവും വലിയ നഷ്ടത്തെ ജീവിതത്തിൽ നേരിടുമ്പോഴും, തന്റെ സംഘടന തന്നിലർപ്പിച്ച വിശ്വാസത്തെ സഖാവ് ഏറ്റവും പ്രധാനമായി തന്നെ കണ്ടു. സ്വന്തം മനസ്സ് വേദന കൊണ്ട് നീറുമ്പോഴും സഖാക്കൾക്ക് ആത്മവിശ്വാസം നൽകി നിർണ്ണായക ഘട്ടത്തിൽ അവർക്കൊപ്പം അവസാന നിമിഷം വരെ സഖാവ് നിലയുറപ്പിച്ചു.


സഖാവിൻ്റെ പകരം വയ്ക്കാനില്ലാത്ത നഷ്ടത്തിലും, ദുഃഖത്തിലും പങ്കുചേർന്ന് കൊണ്ട് തന്നെ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറിനും ആത്മാർത്ഥതക്കും RedSalute.

ഇത് പോലുള്ള ലക്ഷകണക്കിനുള്ള രാധാഗോപിമാരാണ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെയും കരുത്ത്.

-പി.എ.മുഹമ്മദ് റിയാസ്-






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home