ദേശീയ പെരുമാറ്റ സൂചികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളം

തിരുവനന്തപുരം: ദേശീയ പെരുമാറ്റ സൂചികയില്‍ ഒന്നാം സ്ഥാനം കരസ്ഥരമാക്കി കേരളം .ഇന്ത്യ ടുഡെ നടത്തിയ സര്‍വേയിലാണ് സ്ത്രീ സുരക്ഷ, ആതിഥേയ മര്യാദ എന്നിവയില്‍ കേരളത്തിന് ഒന്നാം സ്ഥാനവും മൊത്തത്തില്‍ സംസ്ഥാനങ്ങളുടെ പെരുമാറ്റ സൂചിക പരിശോധിച്ചപ്പോള്‍ അതിലും ഒന്നാം സ്ഥാനത്ത് കേരളം എത്തിച്ചേര്‍ന്നത്. ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് മന്ത്രി മുഹമ്മദ് റിയാസ് തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.
പോസ്റ്റിന്റെ പൂർണ രൂപം:
"സ്ത്രീ സുരക്ഷയിൽ, ആതിഥേയ മര്യാദയിൽ കേരളത്തിന് ഒന്നാം സ്ഥാനം നൽകി സഞ്ചാരികൾ..
ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയിൽ സഞ്ചാരികളോടുള്ള പെരുമാറ്റത്തിലും (Domestic Behaviour) ആതിഥേയ മര്യാദയിലും കേരളത്തെ ഒന്നാം സ്ഥാനത്താണ് തിരഞ്ഞെടുത്തിരിക്കുന്നത്. ടൂറിസത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെടുന്ന ജനങ്ങൾക്ക് ലഭ്യമായ അംഗീകാരമാണിത്"
സ്ത്രീ സുരക്ഷയ്ക്ക് പുറമെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാർ. ഇത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ടൂറിസം വകുപ്പിന്റെ കേരള ഉത്തരവാദിത്ത ടൂറിസം (ആർടി) മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബർ 15 ആണ് അവസാന തിയതി. ആർടി മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകൾക്ക് സംരംഭകത്വ വികസനത്തിനും വനിതാ സംരംഭങ്ങൾക്കുള്ള ഒറ്റത്തവണ സാമ്പത്തിക സഹായത്തിനും പുറമേ ഫ്രഷ് അപ്പ് ഹോംസ്, വനിതാ ആർടി ക്ലബ് തുടങ്ങിയ സംരംഭങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക.
കേരള ടൂറിസം വകുപ്പ് ക്ലാസിഫൈ ചെയ്തതും ടൂറിസം മിഷൻ സൊസൈറ്റിയുടെ രജിസ്റ്റർ ചെയ്തതുമായ ഹോംസ്റ്റേകൾക്കും എക്സ്പീരിയൻസ് എത്‍നിക് ക്യുസിൻ യൂണിറ്റുകൾക്കും ഫ്രഷ് അപ് ഹോംസ് പദ്ധതിയിൽ അപേക്ഷിക്കാം. ഗ്രാമീണ സന്ദർശന പാക്കേജുകൾ നടത്തിവരുന്ന വീടുകൾ, ഫാം സ്റ്റേ തുടങ്ങിയ സംരംഭങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും. ഫ്രഷ് അപ്പ് ഹോംസ് സ്ഥാപിക്കുന്നതിന് ഏകദേശം 50 യൂണിറ്റുകൾക്ക് 25,000 രൂപ വീതം (രണ്ട് ഗഡുക്കളായി) ലഭിക്കും.









0 comments