Deshabhimani

ഷാജിയെ വഴിയിൽ തടയുമ്പോൾ പൊലീസ് നോക്കുകുത്തി; തടഞ്ഞവർക്ക് സർവ സ്വാതന്ത്ര്യം: പ്രതികരിക്കാതെ മുഖ്യമന്ത്രി

k m shaji
വെബ് ഡെസ്ക്

Published on Oct 01, 2026, 07:01 PM | 1 min read

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയെ യുവമോർച്ച പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും. മന്ത്രിയെ റോഡിൽ തടഞ്ഞിട്ടും പ്രവർത്തകരെ നീക്കാൻ പൊലീസ് സംഘം സ്ഥലത്തെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. റഷ്യൻ കൾച്ചറൽ സെൻ്ററിൻ്റെ സമീപത്തായാണ് മന്ത്രിയെ വഴിയിൽ തടഞ്ഞത്. കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ ഓഫീസ്, പൊലീസ് മേധാവിയുടെ ആസ്ഥാനം, മ്യൂസിയം പൊലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപമായിട്ടുപോലും യുവമോർച്ച പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലീസുകാർ എത്തിയിരുന്നില്ല.


കാർ തടഞ്ഞതിന് പിന്നാലെ ഓട്ടോയിൽ കയറി ഷോ കാണിച്ച മന്ത്രിയെ പ്രവർത്തകർ വീണ്ടും തടഞ്ഞു. എന്നാൽ മന്ത്രിക്കൊപ്പമുള്ള ഗൺമാൻ വിവരം അറിയിച്ചിട്ടും ഉത്തരവാദിത്തപ്പെട്ട ഉദ്യോ​ഗസ്ഥർ തിരിഞ്ഞുനോക്കിയില്ല. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും മന്ത്രിയെ തടയുന്നതിൽ ഒത്താശ ചെയ്യുകയായിരുന്നു. മാത്രമല്ല, ഒ ജെ ജെനീഷിനെ വഴിയിൽ തടഞ്ഞതിൽ പ്രതികരിച്ച മന്ത്രിമാരോ മുഖ്യമന്ത്രി വി ഡി സതീശനോ ഇക്കാര്യത്തിൽ പ്രതികരിക്കാനും തയാറായിട്ടില്ല. മൈക്കിൽ വീരവാദം മുഴക്കുന്ന ഷാജി വിരലിലെണ്ണാവുന്ന യുവമോർച്ചക്കാരെ കണ്ടതോടെ പേടിച്ചോടുകയായിരുന്നു. വഴിയിൽ തടഞ്ഞതിൽ മാധ്യമങ്ങളോട് മന്ത്രി ഷാജിക്കുപോലും ഒന്നും പറയാനുണ്ടായിരുന്നില്ല.


എന്നാൽ സംഭവം യുഡിഎഫ് സർക്കാരിന് നാണക്കേടായപ്പോൾ പുതിയ കസ്റ്റഡി നാടകവുമായി പൊലീസ് രം​ഗത്തെത്തി. രണ്ട് യുവമോർച്ച പ്രവർത്തകരെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home