ad
Deshabhimani

ക്യാൻസർ രോഗികൾക്ക് സംസ്ഥാനത്തെവിടെയും സമ്പൂർണ യാത്രാ സൗജന്യം; ചരിത്ര പ്രഖ്യാപനവുമായി മന്ത്രി

ksrgc
വെബ് ഡെസ്ക്

Published on Oct 09, 2025, 10:06 AM | 1 min read

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കേരളത്തിലെവിടെയും ചികിത്സാ ആവശ്യങ്ങൾക്കായി സൂപ്പർഫാസ്റ്റിലുൾപ്പടെ സൗജന്യ യാത്രയെന്ന ചരിത്ര പ്രഖ്യാപനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ.


റേഡിയേഷൻ, കീമോ തുടങ്ങിയ എന്ത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളെ രോഗികൾക്കും പദ്ധതി സഹായകരണമാണെന്ന് മന്ത്രി പറഞ്ഞു.


2012ൽ സിറ്റി ബസ്, ഓർഡിനറി ബസുകൾക്ക് 50 ശതമാനമെന്ന ഓർഡർ ഇറക്കിയതിനാൽ ഈ പ്രഖ്യാപനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ യുഡിഎഫ് വരരുത്. ഇത് സംസ്ഥാനത്തിന് ബാധകമായ പ്രഖ്യാപനമാണ്. ഓർഡിനറി മാത്രമല്ല; സൂപ്പർഫാസ്റ്റ് മുതൽ താഴേക്ക് ഏത് ബസിലും സമ്പൂർണ സൗജന്യമാണ് ഇതിന്റെ പ്രത്യേകത എന്ന് മനസിലാക്കണം-മന്ത്രി കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home