റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു. കണ്ണൂരിൽ പ്രസംഗിക്കുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി കുഴഞ്ഞു വീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയതോടെ നില മെച്ചപ്പെട്ട അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.










0 comments