ad
Deshabhimani

ടി സിദ്ധിഖിനെ കൂവിവിളിച്ചത് ശരിയല്ല; ആസൂത്രിതമായി ഒന്നും നടന്നിട്ടില്ലെന്ന് മന്ത്രി കെ രാജൻ

K RAJAN.jpg
വെബ് ഡെസ്ക്

Published on Mar 02, 2026, 04:21 PM | 1 min read

തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി സിദ്ധിഖ് എംഎൽഎയ്ക്ക് നേരെ ഉണ്ടായ പ്രതിഷേധത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജൻ.


എംഎൽഎ പ്രസംഗിക്കുമ്പോൾ സദസ്സിൽ നിന്ന് കൂവലുണ്ടായത് ശരിയായ നടപടിയല്ലെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇതിന് പിന്നിൽ ആസൂത്രിതമായ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


വേദിയിൽ തറക്കല്ലിടലിനെക്കുറിച്ച് താൻ നടത്തിയ പരാമർശം സിദ്ധിഖിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോൾ ചിലർ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.


തറക്കല്ലിട്ട് മടങ്ങുന്നവരല്ല എൽഡിഎഫ് സർക്കാരെന്ന് പദ്ധതി പൂർത്തിയാക്കി ഇന്നലെ തെളിയിച്ചു. കല്ലിട്ടാൽ അതിനു മുകളിൽ വീട് ഉയരുമെന്ന് സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട് മേപ്പാടിയിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെയാണ് ടി സിദ്ധിഖ് പ്രസംഗിക്കവേ ഒരു വിഭാഗം ആളുകൾ കൂവി പ്രതിഷേധിച്ചത്.


ഈ സമയത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പടെയുള്ളവർ അതിനെ തടുക്കാനും ജനങ്ങളെ നിയന്ത്രിക്കാനും മുന്നോട്ട് വന്നിരുന്നു. ഇതിന്റെ വിഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് സാഹചര്യത്തിലും കോൺഗ്രസ് അത് രാഷ്ട്രീയമായി മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ അത്തരം പ്രവണതയ്‌ക്കെതിരെയാണ് തന്റെ നിലപാട് എന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home