ad
Deshabhimani

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

idukki gap rod

അപകടത്തിന്‍റെ ദൃശ്യം

വെബ് ഡെസ്ക്

Published on May 15, 2026, 08:34 AM | 1 min read

തൊടുപുഴ : ഇടുക്കി ഗ്യാപ്പ്റോഡിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. തമിഴ്നാട് സ്വദേശിനി ഭാഗ്യ ജ്യോതി(50) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നേരത്തെ സ്റ്റെല്ലാ മേരിയെന്ന സ്ത്രീ മരിച്ചിരുന്നു.


തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പെരിയകനാലിൽ വെച്ച് നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും ഉൾപ്പെടെ 28 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home