മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി രണ്ടരമാസം പ്രായമുള്ള കുട്ടി മരിച്ചു

കൊച്ചി : കാക്കനാട് കെന്നഡിമുക്കിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി രണ്ടരമാസം പ്രായമുള്ള കുട്ടി മരിച്ചു. കർണാടക സ്വദേശി യൂസഫ്ഖാൻ–- ചാമ്പ ദമ്പതികളുടെ മകളാണ് മരിച്ചത്. വ്യാഴം രാത്രി കുട്ടിക്ക് മുലപ്പാൽ നൽകുന്നതിനിടെ ഉറങ്ങിപ്പോയതായി ചാമ്പ പൊലീസിന് മൊഴിനൽകി. രാവിലെ ഏഴോടെ അമ്മ കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അനക്കമില്ലാത്തതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.










0 comments