ad
Deshabhimani

മലയോര ഹൈവേയിൽ മിലിന്ദ് സോമൻ ഓടാനെത്തുന്നു; 'ഹിൽ ഹൈവേ റൺ' ഫെബ്രുവരി 22-ന്; രജിസ്‌ട്രേഷൻ ആരംഭിച്ചു

Hill highway run.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 04:59 PM | 1 min read

കൊച്ചി: കേരളത്തിന്റെ മലയോര ഹൈവേയുടെ നിർമ്മാണ മികവ് ലോകത്തിന് മുന്നിലെത്തിക്കാൻ ബോളിവുഡ് താരവും 'അയൺമാനും' ആയ മിലിന്ദ് സോമൻ എത്തുന്നു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഇടുക്കിയിലെ ഏലപ്പാറ - കാഞ്ചിയാർ മലയോര ഹൈവേയിലാണ് 'ഹിൽ ഹൈവേ റൺ' സംഘടിപ്പിക്കുന്നത്.


ഏലപ്പാറ മുതൽ ചപ്പാത്ത് വഴി കാഞ്ചിയാർ ടൗൺ വരെയുള്ള 22 കിലോമീറ്റർ ദൂരത്തിലാണ് മിലിന്ദ് സോമൻ ഓടുന്നത്. കഴിഞ്ഞ വർഷം മുംബൈ ഹൈവേയിൽ നടത്തിയ 450 കിലോമീറ്റർ ഓട്ടത്തിന് ശേഷം മിലിന്ദ് പങ്കെടുക്കുന്ന പ്രധാന ഹൈവേ റൺ ആണിത്.


കിഫ്ബിയുടെ നേതൃത്വത്തിൽ ഏകദേശം 134.4 കോടി രൂപ ചെലവഴിച്ചാണ് ഇടുക്കിയിലെ മലയോര ഹൈവേ പൂർത്തിയാക്കിയത്. പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് റോഡ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.


കാസർകോട് മുതൽ തിരുവനന്തപുരം വരെ 1,332 കിലോമീറ്റർ നീളുന്നതാണ് മലയോര ഹൈവേ. വൈദ്യുതി, ഇന്റർനെറ്റ് കേബിളുകൾക്കായി പ്രത്യേക ഡക്റ്റുകളും ഓരോ 50 കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങളും ഈ പാതയുടെ പ്രത്യേകതയാണ്.


മിലിന്ദ് സോമന്റെ 'എന്നാൽ വാ...' എന്ന ആഹ്വാനം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. താരത്തിനൊപ്പം ഓടാൻ താല്പര്യമുള്ളവർക്ക് കിഫ്ബിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.kiifb.org വഴിയോ വാട്ട്സാപ്പ് ബോട്ട് ( +91 9072000430 ) വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home