ഇടുക്കിയിൽ അതിഥി തൊഴിലാളിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി

ഇടുക്കി: പേത്തൊട്ടി അയ്യൻപാറക്ക് സമീപം അതിഥി തൊഴിലാളിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ശിവകുമാർ (28) ആണ് മരിച്ചത്. രാത്രി ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. താമസിക്കുന്ന ഷെട്ടിന് പുറത്ത് ഇറങ്ങിയ ശിവകുമാറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഒറ്റയാനാണ് കുമാറിനെ ആക്രമിച്ചതെന്നാണ് സൂചന. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടാന എത്തിയതായി വനം വകുപ്പിനും വിവരം ലഭിച്ചിരുന്നില്ല.









0 comments