ad
Deshabhimani

താമരശേരി ചുരത്തിലെ കൊക്കയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

Found Dead at Thamarassery Churam.jpg

താമരശേരി ചുരത്തിലെ കൊക്കയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹം

വെബ് ഡെസ്ക്

Published on Mar 27, 2026, 09:12 AM | 1 min read

താമരശേരി: താമരശേരി ചുരം ഒമ്പതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എട്ട്, ഒമ്പത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്‌ചയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശേരി പൊലീസും കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു.


അത്തോളി കൊളത്തൂർ സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെ മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home