print edition എംജി വൈസ് ചാൻസലർ വീണ്ടും ആർഎസ്എസ് പരിപാടിയിൽ

കൊല്ലം : ആർഎസ്എസ് പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മാവൂത്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തിലാണ് വൈസ് ചാൻസലർ ഉദ്ഘാടകനായത്. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയുമെന്നും അത് താൻ കാര്യമാക്കുന്നില്ലെന്നും മാവൂത് പറഞ്ഞു.
പലരും എതിർക്കും, പക്ഷെ ഞാൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിലാണ്. ജെൻസി തലമുറ അവരുടെ ചുമതല മറന്നു പോകുന്നു. 2047 ൽ വികസിതരാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള വളർച്ച തടയാൻ ആഭ്യന്തരമായി പിന്തുണയ്ക്കുന്നവരുടെ കൈകളിലെ ഉപകരണമായി ജെൻസികൾമാറിയെന്നും സിജെപി സമരത്തെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. പുതിയ സംഭവവികാസങ്ങൾ കാണുമ്പോൾ സംശയം തോന്നുന്നു. രാജ്യത്തിന്റൈ സമഗ്രപുരോഗതി തടയാനുള്ള വിദേശ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയാൻ ജെൻസികൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.










0 comments