Deshabhimani

print edition എംജി സർവകലാശാല; സിൻഡിക്കറ്റ്‌ അംഗങ്ങളുടെ 
സിറ്റിങ് ഫീസ്‌ മൂന്നിരട്ടിയായി കൂട്ടി

mg university
avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 01:30 AM | 1 min read

കോട്ടയം : മഹാത്മഗാന്ധി സർവകലാശാല സിൻഡിക്കറ്റ്‌ അംഗങ്ങളുടെ സിറ്റിങ് ഫീസ്‌ മൂന്നിരട്ടിയായി കൂട്ടി. ഒരു സിറ്റിങ്ങിന്‌ 1000 രൂപയായിരുന്നത്‌ മൂവായിരം രൂപയായാണ്‌ കൂട്ടിയത്‌. സിൻഡിക്കറ്റ്‌ യോഗങ്ങളിലും വിവിധ സബ്‌ കമ്മിറ്റി യോഗങ്ങളിലും പങ്കെടുക്കുന്നവർക്ക്‌ സിറ്റിങ് ഫീസ്‌ നൽകേണ്ടി വരും. കഴിഞ്ഞ എട്ടിന്‌ ചേർന്ന സിൻഡിക്കറ്റ്‌ യോഗത്തിലാണ്‌ തീരുമാനം. വെള്ളിയാഴ്‌ച ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കി.


എൽഡിഎഫ്‌ സിൻഡിക്കറ്റിന്റെ കാലത്ത്‌ സിറ്റിങ്‌ ഫീസ്‌ ഉയർത്തണമെന്ന നിർദേശങ്ങൾ ഉയർന്നിരുന്നെങ്കിലും സർവകലാശാലയുടെ സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്‌ വർധിപ്പിക്കാതിരിക്കുകയായിരുന്നു. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ സ്വയംഭരണ കോളേജുകൾ എംജി സർവകലാശാല പരിധിയിലാണ്‌. ഇതുമൂലം പരീക്ഷാഫീസ്‌ ഇനത്തിൽ സർവകലാശാലയ്‌ക്ക്‌ ലഭിക്കുന്ന വരുമാനത്തിൽ വൻതോതിൽ ഇടിവുണ്ടായി. സർവകലാശാലയുടെ സാന്പത്തികനില പരുങ്ങലിൽ നിൽക്കുന്പോഴാണ്‌ യുഡിഎഫ്‌ അനുകൂല സിൻഡിക്കറ്റ്‌ സിറ്റിങ്‌ ഫീസ്‌ കുത്തനെ കൂട്ടിയത്‌. ഭൂരിഭാഗം സിൻഡിക്കറ്റ്‌ അംഗങ്ങളും കോളേജ്‌ അധ്യാപകരെന്ന നിലയിൽ ഉയർന്ന ശന്പളം വാങ്ങുന്നവരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home