ad
Deshabhimani

വാളയാറിൽ 230 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

drug
വെബ് ഡെസ്ക്

Published on Feb 03, 2026, 06:29 PM | 1 min read

വാളയാർ: കോയമ്പത്തൂരിൽനിന്ന്‌ പാലക്കാട്ടേക്ക് വന്ന കെഎസ്ആർടിസിയിൽ കടത്തിയ 230 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂർ പൊൻന്മല ചെങ്ങോട്ടൂർ പട്ടത്ത് വീട്ടിൽ സന്ദീപ് (35) ആണ് പിടിയിലായത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ്‌ ഇയാൾ പിടിയിലായത്‌.
|
ബംഗളൂരുവിൽനിന്നാണ്‌ മെത്താംഫിറ്റമിൻ കൊണ്ടുവന്നിരുന്നത്‌. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ പി രമേഷ്, എൻ പ്രേമാനന്ദകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എ മുഹമ്മദ് റിയാസ്, പി കെ ഷിബു, ദേവകുമാർ, എക്സൈസ് ഓഫീസർമാരായ ശ്രീധർ, കെ എം സജീഷ്, കിഷോർ, അജിത്‌, അരുൺ, അശ്വന്ത്, സുബിൻ രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home