എഫ്‌ബി പോസ്‌റ്റ് നീക്കി മെറ്റ
print edition ഇനിയും പ്രതികരിക്കും

തിരുവനന്തപുരം: രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ അട്ടിമറിക്കുന്നത് സംബന്ധിച്ച സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്‌റ്റ് നീക്കി മെറ്റ.
ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് സംവിധാനത്തെയും അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ ഇനിയും പ്രതികരിക്കുമെന്ന് വ്യക്തമാക്കി ഐസക് വീണ്ടും ഫെയ്‌സ് ബുക്ക് പോസ്‌റ്റിട്ടു.
‘ജെൻ സി അപകടകാരികളാണെന്നാണ് ബിജെപിയുടെ വാദം. അതുകൊണ്ടാണ് പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോറം 6 അനധികൃതമായി ഭേദഗതി ചെയ്‌തത്. ഗ്യാനേഷ് കുമാറിന് ഇതിനെല്ലാമുള്ള ധൈര്യം നൽകിയത് എവിടെനിന്നാണ് എന്ന ചോദ്യം ഉയരുമ്പോഴാണ് അമിത് ഷായും മോദിയും വരുന്നത്. ജനാധിപത്യത്തെ പരിപൂർണമായും തകർക്കുന്നതിനുമുമ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ഇറക്കിവിടണം. പിന്നാലെ ബിജെപിയെയും’ –ഐസക് കു റിച്ചു.









0 comments