മകൻ 10 വർഷമായി ചികിത്സയിൽ: മാനസിക വെല്ലുവിളിയുള്ള മകനുമായി യുവതി 13-ാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

യുപി: മാനസിക വെല്ലുവിളിയുള്ള മകനുമായി 13-ാം നിലയിലെ മട്ടുപ്പാവിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. ന്യൂറോഡവലപ്പ്‌മെന്റൽ ഡിസോർഡറുള്ള മകൻ കഴിഞ്ഞ പത്തുവർഷമായി ചികിത്സയിലാണ്. ഇത് യുവതിയെ മാനസികമായി തളർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുവതി ജീവനൊടുക്കാൻ തീരുമാനിച്ചത്.
37 വയസ്സുള്ള സാക്ഷി അഗർവാൾ ചാർട്ടേഡ് അക്കൗണ്ടന്റായ ഭർത്താവ് ദർപൺ ചാവ്‌ല, 11 വയസ്സുള്ള മകൻ ദക്ഷ് എന്നിവർക്കൊപ്പമാണ് ഗ്രെയ്റ്റർ നോയ്ഡയിലുള്ള ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്.
സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു. താൻ മറ്റൊരു മുറിയിലായിരുന്നുവെന്നും നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നുവെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.










0 comments