ad
Deshabhimani

വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതി പിടിയില്‍

man arrested

ഷബീർ ഷംസുദ്ദീൻ

വെബ് ഡെസ്ക്

Published on Apr 03, 2025, 09:58 PM | 1 min read

തൃശൂർ: വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് മൂന്നുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പൂങ്കുന്നം സ്വദേശി തൈപറമ്പിൽ വീട്ടിൽ ഷബീർ ഷംസുദ്ദീനെ(44) ആണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്. പെരിങ്ങോട്ടുകര സ്വദേശിനിയെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.


മാർച്ച് 21നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.


ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ ജിജോ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, സൂരജ്, ദീപക്, അജ്മൽ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home