print edition തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ ഇന്ന് അധികാരമേൽക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ ഞായറാഴ്‌ച അധികാരമേൽക്കും. ത്രിതല പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഞായർ രാവിലെ 10നും കോർപറേഷനിൽ 11.30നുമാണ് സത്യപ്രതിജ്ഞ. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ എടുക്കും.
കോർപറേഷനിലും ജില്ലാപഞ്ചായത്തിലും കലക്ടർമാരുടെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും അതത് വരണാധികാരികൾക്കു മുമ്പിലുമാണ് ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. മുനിസിപ്പാലിറ്റി, കോർപറേഷൻ അധ്യക്ഷ തെരഞ്ഞെടുപ്പ് 26നും ത്രിതല പഞ്ചായത്തിൽ 27നും നടക്കും.










0 comments