print edition മെഡിസെപ് 2.0 പ്രാബല്യത്തിൽ

തിരുവനന്തപുരം
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഞായറാഴ്‌ച നിലവിൽവരും. ജീവനക്കാർക്കും പെൻഷൻകാർക്കും www.medisep.kera la.gov.in ൽ ലോഗിൻ ചെയ്ത് മെഡിസെപ് ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാം. പെൻഷൻകാർക്ക് അവരുടെ മെഡിസെപ് ഐഡി യൂസർ ഐഡിയായും പിപിഒ നമ്പർ പാസ്‌വേർഡായും ലോഗിൻ ചെയ്യാം. മെഡിസെപ് കാർഡിൽ പേരില്ലെങ്കിലോ പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടെങ്കിലോ പരിരക്ഷ ലഭി ക്കില്ല.
ഐഡി കാർഡിൽ പ്രിന്റ് ചെയ്ത വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ/ കൂട്ടിച്ചേർക്കലുകൾ ആവശ്യമുണ്ടെങ്കിൽ പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ അതത് ട്രഷറി മുഖേനയും ബാങ്ക് വഴി പെൻഷൻ കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും 25നകം തിരുത്തൽ വരുത്തണം. ശേഷം വരുത്തുന്ന തിരുത്തലുകൾ ഐഡി കാർഡിൽ പ്രതിഫലിക്കില്ല. 25 നുശേഷം ഡാറ്റയിലെ തെറ്റുകൾ തിരുത്താനോ ആശ്രിതരെ ഉൾപ്പെടുത്താനോ അവസരമുണ്ടാകില്ലെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.










0 comments