ad
Deshabhimani

മെഡിസെപ്‌ നടപ്പാക്കുന്നത്‌ 
കൂടുതൽ മെച്ചപ്പെട്ടനിലയിൽ : കെ എൻ ബാലഗോപാൽ

medicep
വെബ് ഡെസ്ക്

Published on Aug 09, 2025, 01:03 AM | 1 min read


തിരുവനന്തപുരം

നേരത്തെയുണ്ടായിരുന്നതിനേക്കാൾ മികച്ച നിലയിലാണ്‌ മെഡിസെപ്‌ 2.0 നടപ്പാക്കുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങളും 97 ശതമാനം പരാതികളും പരിഹരിച്ചാണ്‌ രണ്ടാം ഘട്ടം ആരംഭിക്കുന്നത്‌. രാജ്യത്തെവിടേയും ഇത്തരമൊരു പദ്ധതിയില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ മേഖല, ബോർഡുകൾ, കോർപറേഷനുകൾ എന്നിവയിലെ ജീവനക്കാരെയും വിരമിച്ചവരേയുംകൂടി പദ്ധതിയുടെ ഭാഗമാക്കാൻ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വിദഗ്‌ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ രണ്ടാം ഘട്ടം നടപ്പാക്കുന്നത്‌. ഉയർന്ന പ്രായമുള്ളവർക്കുകൂടി ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. 45 ലക്ഷം കുടുംബങ്ങൾക്ക്‌ കാരുണ്യ ഇൻഷുറൻസ്‌ ഉണ്ട്‌. 31 ലക്ഷം പേർക്ക്‌ നിലവിൽ മെഡിസെപ്‌ ഉണ്ട്‌. ഇത്രയും പേർക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഏർപ്പെടുത്തിയ മറ്റൊരു സംസ്ഥാനവുമില്ല–- മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home