പതിനാറുകാരിക്ക് 86കാരിയുടെ എക്സ്‍റേയും മരുന്നും മാറിനൽകി; കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

കോന്നി: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ 16 വയസ്സുള്ള പെൺകുട്ടിക്ക് 86കാരിയുടെ എക്സ്‍റേയും മരുന്നും മാറിനൽകി. ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ പെൺകുട്ടിയാണ് ചികിത്സാപിഴവിനിരയായത്.
പെൺകുട്ടിക്ക് 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം മാറി നൽകുകയും ഡോക്ടർ പരിശോധന നടത്തി മരുന്ന് കുറിച്ചുനൽകിയെന്നുമാണ് പരാതി.
പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്.
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും സ്ഥലം എസ് എച്ച് ഒയോടും ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി.









0 comments