ad
Deshabhimani

print edition വീണ്ടും ചികിത്സാപിഴവ്; പനിബാധിച്ച യുവാവിന്‌ 
ക്യാൻസർ മരുന്ന്‌ കുത്തിവച്ചു

Alappuzha.jpg
വെബ് ഡെസ്ക്

Published on Jul 20, 2026, 12:00 AM | 1 min read

വണ്ടാനം: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിക്ക് ചികിത്സയിൽ കഴിഞ്ഞ യുവാവിന് കാൻസർ രോഗിക്ക് നൽകേണ്ട കുത്തിവയ്പ്‌ മാറിനൽകി. പുന്നപ്ര സ്വദേശിയായ യുവാവിനാണ് മരുന്നുമാറി കുത്തിവെച്ചത്.


ആശുപത്രിയിലെ അഞ്ചാംവാർഡ് എം 3 യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന കാൻസർ രോഗിയായ നാൽപ്പത്തേഴുകാരനുള്ള മരുന്നാണ് 16ന്‌ രാവിലെ 18-ാം നമ്പർ കിടക്കയിലെ യുവാവിന് മാറി കുത്തിവച്ചത്.പുന്നപ്ര സ്വദേശിയും ആശുപത്രിയിലെ റിട്ട. നഴ്സിങ് അസിസ്റ്റന്റിന്റെ മകനുമായ 21 കാരനാണ് പനി ബാധിതൻ.


കാൻസർ രോഗിയുടെ കൂട്ടിരിപ്പുകാരൻ പറഞ്ഞപ്പോഴാണ് മരുന്നുമാറിയ വിവരം അറിച്ചത്. 21 കാരന്റെ ആരോഗ്യനില വഷളായതായാണ്‌ വിവരം. ഇയാളുടെ ബന്ധുക്കളെ സ്വാധീനിച്ച്‌ പരാതി നൽകുന്നതിൽനിന്ന് പിന്മാറ്റാൻ ശ്രമം നടക്കുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home