ad
Deshabhimani

print edition മീഡിയാവൺ ഓൺലൈൻ 
കേന്ദ്രസർക്കാർ പൂട്ടി

MEDIA ONE.jpg
വെബ് ഡെസ്ക്

Published on Apr 28, 2026, 12:00 AM | 1 min read

തിരുവനന്തപുരം: മീഡിയാവൺ ചാനലിന്റെ ഓൺലൈൻ സൈറ്റ്‌ കേന്ദ്രസർക്കാർ പൂട്ടിച്ചു. കാരണം വ്യക്തമാക്കാതെയാണ്‌ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മെറ്റയ്‌ക്ക്‌ നോട്ടീസ്‌ നൽകി പൂട്ടിച്ചത്‌. ഓൺലൈൻ അടപ്പിച്ചിട്ടും ഇതുവരെ പ്രതികരിക്കാൻ മാനേജ്‌മെന്റോ ജമാഅത്തെ ഇസ്ലാമിയോ തയ്യാറായിട്ടില്ല.


നേരത്തെ മീഡിയാവൺ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. 2022 ജനുവരി ഒന്നിനായിരുന്നു ഇത്‌. പിന്നീട്‌ സുപ്രീംകോടതി വിധിയിലാണ്‌ ലൈസൻസ്‌ തിരിച്ചുകിട്ടിയത്‌. ഇത്തവണ നിരോധനത്തിന്റെ കാരണം വ്യക്തമല്ല. മീഡിയാവണ്ണിനും നോട്ടീസ്‌ ലഭിച്ചെങ്കിലും മാനേജ്‌മെന്റ്‌ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home