ad
Deshabhimani

മാധ്യമപ്രവര്‍ത്തകര്‍ അരക്ഷിതാവസ്ഥയിൽ: രാജ്‌ദീപ്‌ സർദേശായി

RAJDEEP
വെബ് ഡെസ്ക്

Published on Sep 30, 2025, 10:07 PM | 1 min read

തിരുവനന്തപുരം: രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ അരക്ഷിതാവസ്ഥയിലാണ് തൊഴിലെടുക്കുന്നതെന്ന് രാജ്ദീപ് സര്‍ദേശായി പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെ സത്യത്തിനുവേണ്ടി പോരാടുന്ന നൂറുകണക്കിന്‌ ജേർണലിസ്റ്റുകള്‍ ഇന്ത്യയിലുണ്ടെന്നും മീഡിയ അക്കാദമിയുടെ പുരസ്‌കാരം അവര്‍ക്ക്‌ സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയിൽനിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു രാജ്‌ദീപ്‌ സർദേശായി.

ചടങ്ങിൽ പിആർഡി ഡയറക്ടർ ടി വി സുഭാഷ്‌, ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, യുകെയില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ അനസുദ്ദീന്‍ അസീസ്, പ്രഭാവര്‍മ്മ, തോമസ് ജേക്കബ്, കെ പി റെജി, സുരേഷ് എടപ്പാള്‍, രാജാജി മാത്യൂ തോമസ്, കേരള മീഡിയ അക്കാദമി സെക്രട്ടറി എസ്‌ എസ്‌ അരുണ്‍ തുടങ്ങിയവരും പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home