തിരുവനന്തപുരത്ത് എംഡിഎംഎ വേട്ട; രണ്ട് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. സ്‌കൂട്ടറില്‍ 105 ഗ്രാം എംഡിഎംഎ കടത്തിയ രണ്ട് യുവാക്കളെ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. പടിഞ്ഞാറേക്കോട്ടയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂര്‍ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ചത്. ഇത് കൊല്ലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.









0 comments