ad
Deshabhimani

ഡേറ്റിങ് ആപ് വഴി എംഡിഎംഎ വിൽപ്പന; മുൻ കായികതാരം അറസ്റ്റിൽ

najeeb khan mdma.JPG

നജീബ് ഖാൻ

വെബ് ഡെസ്ക്

Published on Mar 26, 2026, 06:13 PM | 1 min read

തിരുവനന്തപുരം: ഡേറ്റിങ് ആപ് വഴി എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ സന്തോഷ്‌ ട്രോഫി മുൻ താരം നജീബ് ഖാൻ അറസ്റ്റിൽ. തലസ്ഥാനത്തെ ഹോട്ടൽമുറിയിൽനിന്നാണ് നാലു ഗ്രാം എംഡിഎംഎയുമായി എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലായത്‌.


ട്രാവൻകൂർ ടൈറ്റാനിയത്തിലെ സീനിയർ സൂപ്രണ്ടായ ഇയാൾ ഏതാനും ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

ബംഗളൂരുവിൽനിന്ന് എത്തിക്കുന്ന എംഡിഎംഎ നജീബ് ഖാൻ നിരവധിപേർക്ക് വിൽക്കുന്നതായിവിവരം ലഭിച്ചിരുന്നു. ഇതിനുവേണ്ടി ഇയാൾ യുവാക്കളെ കണ്ടെത്തിയത് ഡേറ്റിങ് ആപ് വഴിയാണ്.


നജീബ് ഖാൻ അഞ്ചുവർഷമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന്‌ എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കുപിന്നിൽ വൻ സംഘം ഉണ്ടെന്നാണ് വിവരമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോക് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home