ad
Deshabhimani

print edition ഇന്ന്‌ മെയ്‌ദിനം; ജില്ലാ കേന്ദ്രങ്ങളിൽ 
റാലികൾ

May Day
വെബ് ഡെസ്ക്

Published on May 01, 2026, 02:46 AM | 1 min read

തിരുവനന്തപുരം: അതിവിപുലമായ തൊഴിലാളി പങ്കാളിത്തത്തോടെ സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ച മെയ്‌ദിനം ആചരിക്കും. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 14 ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ മെയ്‌ദിന റാലികൾ സംഘടിപ്പിക്കും. ഇരുനൂറ്റമ്പതിലധികം ഏരിയ കേന്ദ്രങ്ങളിലും റാലികൾ നടക്കും. രാവിലെ 10ന്‌ മുമ്പും വൈകിട്ട്‌ അഞ്ചിനുശേഷവുമാണ്‌ റാലികൾ. വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിപാടികൾ ഉണ്ടാകും.


എട്ടുമണിക്കൂർ ജോലിയും 26,000 രൂപ മാസം മിനിമം വേതനവും ആവശ്യപ്പെട്ടുള്ള തൊഴിലാളി പ്രക്ഷോഭം വടക്കേ ഇന്ത്യയിൽ സജീവമാകുന്ന പശ്‌ചാത്തലത്തിലാണ്‌ ഇത്തവണ മെയ്ദിനം. പശ്ചിമേഷ്യയിലെ യുദ്ധഭീകരത രാജ്യത്തെ തൊഴിലിടങ്ങളെയും തൊഴിലാളികളെയും ബാധിച്ചുതുടങ്ങി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ തൊഴിലാളികളുടെ സംഘടിക്കാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കുകയും അടിച്ചമർത്തൽ ശക്തമാക്കുകയുമാണ്. ഇത്തരം തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരായ ശക്തമായ പ്രതിഷേധം രാജ്യമെമ്പാടും അലയടിക്കും.


സംസ്ഥാനത്ത്‌ സിഐടിയു, എഐടിയുസി, എഐയുടിയുസി, എഐസിടിയു, സേവ, ടിയുസിഐ, എച്ച് എം എസ്, എൻഎൽസി, ഐഎൻഎൽസി, എച്ച്എംകെപി, കെടിയുസി എം, ജെടിയു, എൻടിയു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്‌ സംയുക്തമായി മെയ്‌ദിനം ആചരിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home