Deshabhimani

മാവേലി എക്‌സ്‌പ്രസിൽ 
തീയും പുകയും ; ചേർത്തലയിൽ 2 മണിക്കൂർ പിടിച്ചിട്ടു

maveli express
വെബ് ഡെസ്ക്

Published on Jun 16, 2025, 01:12 AM | 1 min read


ചേർത്തല

മാവേലി എക്‌സ്‌പ്രസ്‌ ട്രെയിനിൽ തീയും പുകയും ഉയർന്നതിനെത്തുടർന്ന്‌ ചേർത്തല സ്‌റ്റേഷനിൽ പുലർച്ചെ രണ്ട്‌ മണിക്കൂറോളം പിടിച്ചിട്ടു. വിദഗ്ധരെത്തി സുരക്ഷ ഉറപ്പാക്കിയശേഷമാണ്‌ യാത്ര തുടർന്നത്‌.


തിരുവനന്തപുരത്തുനിന്ന്‌ മംഗളൂരുവിലേക്ക്‌ ശനി രാത്രി പുറപ്പെട്ട ട്രെയിനിൽ ഞായർ പുലർച്ചെ 12.30 ഓടെ റെയിൽവേ ഉദ്യോഗസ്ഥരാണ്‌ തീയും പുകയും കണ്ടത്‌. രണ്ട്‌ കോച്ചുകൾ തമ്മിൽ ബന്ധിപ്പിക്കുന്നയിടത്ത്‌ അസാധാരണ ശബ്‌ദം കേട്ട്‌ ജീവനക്കാർ ശ്രദ്ധിക്കുകയായിരുന്നു.


ചേർത്തല സ്‌റ്റേഷനിൽ ട്രെയിൻ പിടിച്ചിട്ട്‌ ജീവനക്കാരും പൊലീസും ചേർന്ന്‌ തീയണച്ചു. ആലപ്പുഴയിൽനിന്ന്‌ വിദഗ്ധരെത്തി സുരക്ഷ ഉറപ്പാക്കിയാണ്‌ രണ്ട്‌ മണിക്കൂർ വൈകി യാത്ര തുടർന്നത്‌. എറണാകുളത്ത്‌ വീണ്ടും പിടിച്ചിട്ട്‌ തകരാർ പൂർണമായി പരിഹരിച്ചതോടെ കോച്ചുകൾക്കിടയിലെ ശബ്‌ദം ഒഴിവായി.


മൂന്ന്‌ മണിക്കൂറിലേറെ വൈകിയാണ്‌ ട്രെയിൻ കേരളംവിട്ടത്‌. ജീവനക്കാർ യാദൃശ്‌ചികമായി തകരാർ കണ്ടതിനാൽ തീപടരുന്നതിന്‌ മുമ്പ്‌ പരിഹരിക്കാനും ദുരന്തം ഒഴിവാക്കാനുമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home