print edition അന്ത്യഅത്താഴ സ്‌മരണയിൽ ഇന്ന് പെസഹാ

തിരുവനന്തപുരം: യേശുക്രിസ്‌തുവിന്റെ അന്ത്യഅത്താഴ സ്‌മരണ പുതുക്കി ക്രൈസ്‌തവർ വ്യാഴാഴ്‌ച പെസഹാ ആചരിക്കും. പള്ളികളിൽ വിശുദ്ധ കുർബാനയും പ്രത്യേക കാൽകഴുകൽ ശുശ്രൂഷയും നടക്കും. ക്രിസ്‌തു 12 ശിഷ്യരുടെ കാൽ കഴുകുകയും അന്ത്യഅത്താഴം കഴിക്കുകയും ചെയ്‌തതിന്റെ ഓർമ പുതുക്കലാണ് പെസഹ ആചരണം. വീടുകളിൽ പെസഹ അപ്പം തയ്യാറാക്കി മുറിക്കുന്നതും പതിവാണ്.
കുരിശുമരണ സ്‌മരണയിൽ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ രാവിലെ മുതൽ ആരാധനയും പ്രാർഥനയും പ്രത്യേക ശുശ്രൂഷയും കുരിശിന്റെ വഴി പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. ശനിയാഴ്‌ച വിശുദ്ധ കുർബാന. ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമയിൽ ഞായറാഴ്‌ച ഈസ്റ്റർ ആഘോഷിക്കും.










0 comments