മുതിർന്നവർക്ക് പൊതുവാഹനങ്ങളിൽ ഇളവ് അനുവദിക്കണം

തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി വിവിധ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി. 60 വയസ്സു കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് പൊതുവാഹനങ്ങളിൽ യാത്രാനിരക്കിൽ 50 ശതമാനം ഇളവ് അനുവദിക്കണം, മുതിർന്നവർക്ക് ബസുകളിൽ റിസർവ് ചെയ്‌ത സീറ്റുകൾ മധ്യഭാഗത്ത് ആക്കണം, വയോമിത്രം പദ്ധതി ഗ്രാമ പ്രദേശങ്ങളിൽ കൂടി വ്യാപിപ്പിക്കണം, പകൽവീട് കെട്ടിടങ്ങൾ മറ്റാവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നത് നിരോധിക്കണം തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു.











0 comments