ad
Deshabhimani

മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്‌– ബിജെപി സഖ്യം

mattathur
വെബ് ഡെസ്ക്

Published on Jan 30, 2026, 12:44 PM | 1 min read

മറ്റത്തൂർ: മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്‌– ബിജെപി സഖ്യം. ബിജെപി പിന്തുണയിൽ കോൺഗ്രസ്‌ അംഗം മിനി ടീച്ചർ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൈപ്പത്തി ചിഹ്‌നത്തിൽ മത്സരിച്ച്‌ വിജയിച്ച മിനിക്ക്‌ കോൺഗ്രസിലെ ഏഴ്‌ അംഗങ്ങളും ബിജെപിയിലെ നാല്‌ അംഗങ്ങളും വോട്ട്‌ ചെയ്താണ്‌ കൂട്ടുക്കച്ചവടം നടന്നത്‌. രണ്ട്‌ യുഡിഎഫ്‌ അംഗങ്ങൾ വിട്ടുനിന്നു.


നേരത്തെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഇതേ ക‍ൂട്ടുക്കച്ചവടത്തിൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനവും വൈസ്‌ പ്രസിഡന്റ്‌ സ്ഥാനവും നേടിയിരുന്നു. വിവാദമയാതോടെ വൈസ്‌ പ്രസിഡന്റ്‌ നൂർജഹാൻ രാജിവച്ചിരുന്നു. എന്നാൽ കോൺഗ്രസ്‌ വിമതയായ പ്രസിഡന്റ്‌ ടെസി ജോസ്‌ രാജിവച്ചിരുന്നില്ല.


മറ്റത്തൂർ പഞ്ചായത്തിൽ സ്വതന്ത്രന്റെ പിന്തുണയടക്കം എൽഡിഎഫിന്‌ 11 അംഗങ്ങളുണ്ട്‌. കോൺഗ്രസിന്‌ ഒമ്പത്‌ പേരും ബിജെപിക്ക്‌ നാല്‌ പേരുമാണുള്ളത്‌. വെള്ളിയാഴ്‌ച നടന്ന പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ല. കോൺഗ്രസ്‌ സ്ഥാനാർഥി മിനിക്ക്‌ വോട്ട്‌ ചെയ്‌തു. കോൺഗ്രസിലെ ലിന്റോ ജോസ്‌ പള്ളിപ്പറമ്പൻ വോട്ടെടുപ്പിന്‌ എത്തിയില്ല. അക്ഷയ്‌ സന്തേോഷ്‌ വോട്ടെടുപ്പിൽ നിന്ന്‌ മാറിനിന്നു. ഇതോടെ എൽഡിഎഫ്‌ സ്ഥാനാർഥി ബിന്ദു മനോജ്‌ കുമാറിനും കോൺഗ്രസ്‌ സ്ഥാനാർഥി മിനിക്കും 11 വോട്ട്‌ വീതം നേടി തുല്യമായി. നറുക്കെടുപ്പിൽ മിനി വിജയിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home