print edition മറ്റത്തൂരിൽ ഉരുണ്ടുകളി തുടരുന്നു

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ താമരക്കൈമാറ്റത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ രാജിവയ്‌പ്പിച്ച് മുഖം രക്ഷിക്കാനുള്ള നീക്കം വിജയിച്ചില്ല. വെള്ളിയാഴ്‌ച റോജി എം ജോൺ എംഎൽഎയുമായി നടത്തിയ ചർച്ചയിലെ ധാരണയനുസരിച്ച് മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ ശനിയാഴ്‌ച രാജിവയ്‌ക്കുമെന്നാണ് അറിയിച്ചിരുന്നത്. വൈസ് പ്രസിഡന്റിനെ മാത്രം രാജിവയ്‌പ്പിക്കുന്നത് ബിജെപിയുമായുള്ള ധാരണ തുടരാനുള്ള നേതൃത്വത്തിന്റെ തന്ത്രമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നിലപാടെടുത്തതോടെയാണ് നീക്കം പാളിയത്.
വൈസ് പ്രസിഡന്റിന്റെ രാജിയിൽ സംഘടനാ നടപടികൾ അവസാനിപ്പിക്കാനും സ്വതന്ത്ര എന്ന ലേബലിൽ പ്രസിഡന്റിനെ തുടരാനനുവദിച്ച് ബിജെപി സഖ്യം മുന്നോട്ടുകൊണ്ടുപോകാനുമാണ് ശ്രമിച്ചത്. ആറുമാസംകഴിഞ്ഞ് അവിശ്വാസം കൊണ്ടുവരുമെന്ന വാദമാണ് ഇപ്പോൾ കോൺഗ്രസ് ഉന്നയിക്കുന്നത്.










0 comments