ad
Deshabhimani

മട്ടന്നൂരിൽ എംഡിഎംഎയുമായി 6 പേർ പിടിയിൽ

...

...

വെബ് ഡെസ്ക്

Published on Aug 17, 2025, 11:49 AM | 1 min read

മട്ടന്നൂർ: ചാലോട് മട്ടന്നൂരിൽ ഹോട്ടലിൽ എംഡിഎംഎയുമായി 6 പേർ പിടിയിൽ. മട്ടന്നൂർ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് സംഘത്തെ പിടിയിലാക്കിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലയോട് സ്വദേശിയായ മജ്നാസ്, ഏച്ചൂർ സ്വദേശിനി രജിന രമേശൻ, ആദി കടലായി സ്വദേശി മുഹമ്മദ് റനീസ്, ചെമ്പിലോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ശുഹൈബ് കെ, പാലയോട് സ്വദേശി കെ സഞ്ജയ് എന്നിവരെ പിടികൂടിയത്.


ഇവരിൽ നിന്നും 27.82 ഗ്രാം എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, സിബ് ലോക്ക് കവറുകളും, 500 രൂപ നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. മട്ടന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം അനിലിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ പി സജീവന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ, നിഷാദ് സിവിൽ പൊലീസ് ഓഫീസർമാരായ ധനേശൻ, നിപിൻ, അതുല്യ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home