മാട്രിമോണിവഴി പരിചയം സ്ഥാപിച്ച് പീഡനം: പ്രതി പിടിയിൽ

സന്തോഷ് ജോസ്
കൊച്ചി: മാട്രിമോണിവഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പിടിയിൽ. കാസർകോട് പാലാവയൽ മലങ്കടവ് നെടുങ്ങനാൽ സന്തോഷ് ജോസിനെയാണ് (58) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ അമ്പത്തൊമ്പതുകാരിയെ എറണാകുളം ലിസി ആശുപത്രിക്ക് സമീപത്തുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
സമാനമായ രീതിയിൽ മാട്രിമോണിവഴി സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വഞ്ചനാക്കുറ്റം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. നോർത്ത് സ്റ്റേഷൻ എസ്‌എച്ച്‌ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രമോദ്, സന്തോഷ് ജോർജ്, എഎസ്ഐമാരായ ജയ, സജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments