Deshabhimani

മാട്രിമോണി സൈറ്റ് വഴി പരിചയം; യുവതിയുടെ പണം തട്ടിയയാൾ അറസ്റ്റിൽ

rakesh case.jpg
വെബ് ഡെസ്ക്

Published on May 09, 2026, 10:29 PM | 1 min read

വഞ്ചിയൂർ: വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്ന് പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. ചോറ്റാനിക്കര തിരുവാങ്കുളം സസ് ഫോർച്യൂൺ അപ്പാർട്ട്‌മെന്റിൽ രാകേഷ് രാമചന്ദ്രനെയാണ് (40) പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്.​ പെരുന്താന്നി സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്.


മാട്രിമോണി സൈറ്റിൽനിന്ന്‌ യുവതിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച പ്രതി അവരുമായി സൗഹൃദത്തിലാവുകയും വിവാഹ വാഗ്‌ദാനം നൽകിയും വിദേശത്ത് ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചുമാണ് പണം തട്ടിയത്. 2024 മുതൽ വിവിധ ഘട്ടങ്ങളിലായി 20 ലക്ഷം രൂപ കൈക്കലാക്കി. പരാതിയിൽ പേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോടതി റിമാൻഡ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home