വിദ്യാർഥികൾക്ക് 'മതമില്ലാത്ത ജീവൻ അവാർഡി'ന് അപേക്ഷിക്കാം

കൊല്ലം: 2026ലെ എസ്‌എസ്‌എൽസി പരീക്ഷയിൽ സ്കൂൾ രേഖകളിൽ ജാതിയും മതവും ചേർക്കാതെ പഠിച്ചു വിജയിച്ച വിദ്യാർഥികൾക്ക് കേരള യുക്തിവാദി സംഘം ഏർപ്പെടുത്തിയിട്ടുള്ള "മതമില്ലാത്ത ജീവൻ" വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
സ്കൂൾ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും പകര്‍പ്പ്, വിദ്യാർഥിയുടെ ഫോട്ടോ, മേൽ വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം ജൂൺ 10ന് മുന്പായി 9447925982, 9447051545 എന്നീ നമ്പുകളിൽ വാട്‌സാപ് ചെയ്യണം.
തപാലിൽ മതമില്ലാത്ത ജീവൻ അവാർഡ് 2026, പവനൻ സെന്റർ, എൽതുരുത്ത് പി.ഒ 680 611, തൃശൂർ എന്ന വിലാസത്തില്‍ അയക്കണം. മെയിൽ ഐഡി: [email protected].
ജൂൺ 21ന് പകൽ രണ്ടിന് തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണംചെയ്യും.









0 comments