ad
Deshabhimani

print edition ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ്റ്റേഴ്‌സ് ഇൻ റസിഡൻസ് പരിപാടി

k r narayanan institute
വെബ് ഡെസ്ക്

Published on Mar 09, 2026, 12:15 AM | 1 min read

കോട്ടയം : കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ്‌ ആർട്‌സ്‌ കാമ്പസിൽ തിങ്കൾ മുതൽ 13 വരെ മാസ്റ്റേഴ്‌സ് ഇൻ റസിഡൻസ്‌ പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറും. വിവിധ മേഖലകളിലെ പ്രമുഖരുമായി വിദ്യാർഥികൾക്ക് സംവദിക്കാൻ അവസരമൊരുക്കും. പരമ്പരാഗതവും സമകാലീനവുമായ കലാരൂപങ്ങളെക്കുറിച്ച്‌ അവബോധം വർധിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു. തിങ്കളാഴ്‌ച കഥകളിയെക്കുറിച്ചുള്ള ലെക്‌ചർ -ഡെമോൺസ്ട്രേഷൻ നടക്കും. തുടർന്ന് "ദുര്യോധനവധം' കഥാഭാഗത്തിൽനിന്ന്‌ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ അവതരണവും ഉണ്ടാകും. 10-ന് കൂടിയാട്ടത്തെക്കുറിച്ച്‌ ലെക്‌ചർ- ഡെമോൺസ്ട്രേഷൻ നടക്കും. വൈകിട്ട്‌ ശൂർപ്പണാങ്കം കൂടിയാട്ടം അരങ്ങേറും. കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെയാണ്‌ അവതരണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home