ad
Deshabhimani

ഏറ്റുമാനൂർ പേരൂർ കവലയിൽ കടകളിൽ വൻ തീപിടിത്തം

ettumanoor fire
വെബ് ഡെസ്ക്

Published on Apr 01, 2026, 10:18 AM | 1 min read

ഏറ്റുമാനൂർ : ഏറ്റുമാനൂർ പേരൂർ കവലയിൽ കടകളിൽ വൻ തീപിടിത്തം. ബുധൻ പുലർച്ചെ 1.30ഓടെയാണ് തീപടർന്നത്. കൊച്ചുപുരക്കൽ ട്രേഡേഴ്സ് ഫാമിലി ബ്യൂട്ടി ക്ലിനിക്ക്, പുകയില കs, സൽക്കാര ഹോട്ടൽ എന്നിവിടങ്ങളിലാണ് തീ പിടിച്ചത്. കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സിൻ്റെ മൂന്നുനില കെട്ടിടത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന ഫാമിലി ബ്യൂട്ടി ക്ലിനിക്കിലാണ് ആദ്യം തീ പടർന്നത്. കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. പിന്നീട് സമീപത്തുണ്ടായിരുന്ന കടയിലും സൽക്കാര ഹോട്ടലിലേക്കും തീ പടർന്നു.


ഫോട്ടോ തൊഴിലാളികളായ മൂന്ന് പേർ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിക്കുന്നുണ്ടായിരുന്നു. കഠിനമായ പുക താമസിക്കുന്ന മുറിയിലേക്ക് എത്തിയപ്പോൾ ഉടൻ തന്നെ ഇവർ സാഹസികമായി പുറത്തിറങ്ങുകയായിരുന്നു. പാചക തൊഴിലാളി നടരാജും രണ്ട് അതിഥി തൊഴിലാളികളുമാണ് ഇവിടെ ഉണ്ടായിരുന്നത്. പുകയില കടയിലെ പലചരക്ക് അടക്കമുള്ള എല്ലാ ഉൽപ്പന്നങ്ങളും കത്തി നശിച്ചു. കടകളിലെ റൂഫും ഫർണിച്ചറും കത്തിനശിച്ചു.


കോട്ടയത്തു നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. ബ്യൂട്ടിപാർലറിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതാണെന്നാണ് കരുതുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ സ്ഥലം സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home