Deshabhimani

കൊല്ലത്ത് വൻ ലഹരിവേട്ട; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

drugs kollam
വെബ് ഡെസ്ക്

Published on Apr 19, 2025, 08:16 AM | 1 min read

കൊല്ലം: കൊല്ലം ന​ഗരത്തിൽ വൻ ലഹരിവേട്ട. 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഏകദേശം 50 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിയിലായതെന്നാണ് പ്രാഥമിക നി​ഗമനം.


ഇന്ന് പുലർച്ചെ 3ഓടെയാണ് ലഹരി വസ്തുക്കൾ വാഹനത്തിൽ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രികാല പെട്രോളിം​ഗ് ശക്തമാക്കിയിരുന്നു. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായെത്തിയ വാഹനം നിർനത്താതെ കടന്നുപോയി. വാഹനം അമിത വേഗതയിലായിരുന്നു. പൊലീസ് വാഹനം പിന്തുടർന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.


പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാ​ഗത്ത് ഒരു ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഒരാളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതായും ഉടൻ പിടികൂടാൻ കഴിയുമെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home